പൂജാരികളാകാന്‍ ഇനി സ്ത്രീകളും

0

തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ ഇനി മുതല്‍ സ്ത്രീകളും പൂജാരികളാകും. ഡിഎംകെയുടേതാണ് നിര്‍ണായക തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു.

പൂജാരികളായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനവും നല്‍കും. ഒഴിവുകള്‍ നികത്തുമ്പോള്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കും. ഹിന്ദു റിലീജിയസ് ട്രസ്റ്റിന് കീഴിലുള്ള ക്ഷേത്രങ്ങളിലായിരിക്കും ആദ്യ നിയമനങ്ങളെന്നും സര്‍ക്കാര്‍ അറിയിച്ചു.