തെരുവ് മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ 15 ലക്ഷം രൂപ അനുവദിച്ച് ബെംഗളൂരു. മൃഗസ്‌നേഹികളുടെ സംഘടനകള്‍ ഇക്കാര്യം അഭ്യര്‍ത്ഥിച്ചതിന് പിന്നാലെയാണ് നടപടി. ലോക്ക്ഡൗണിന് മുമ്പ് ഹോട്ടലുകളും റെസ്‌റ്റോറന്റുകളുമൊക്കെയാണ് മൂന്ന് ലക്ഷത്തോളം വരുന്ന തെരുവ് മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്.
അതിനിടെ രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്നുണ്ട്. 24 മണിക്കൂറിനിടയില്‍ 91,701 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3,403 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ കൊവിഡ് ബാധിച്ചുള്ള ആകെ മരണം 3,63,079 ആയി ഉയര്‍ന്നു.
11,21,671 ആക്ടീവ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്യ ഇതുവരെ രോഗം ബാധിച്ചത് 2,92,74,823 പേര്‍ക്കും. 2,77,90,073 പേര്‍ ആകെ രോഗമുക്തരായി. പ്രതിദിന കേസുകളില്‍ കുറവ് രേഖപ്പെടുത്തി തുടങ്ങിയെങ്കിലും പ്രതിദിന മരണനിരക്കില്‍ നേരിയ കുറവ് മാത്രമാണ് രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. 24,60,85,649 പേരാണ് ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത്.