കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള ശീതീകരിച്ച സമുദ്രവിഭവങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ചൈന.
പാക്കേജിങ്ങില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് താത്ക്കാലികമായി വിലക്കേര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യയിലെ 6 കമ്പനികളില്‍ നിന്നെത്തിയ ഉത്പന്നങ്ങളുടെ പുറംപൊതിയിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ശീതീകരിച്ച ഭക്ഷ്യവസ്തുക്കള്‍ സൂക്ഷ്മ പരിശോധനക്ക് ശേഷമാണ് ചൈന വിതരണാനുമതി നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ നിരവധി കമ്പനികളില്‍ നിന്ന് ഭക്ഷ്യ വിഭവങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് ചൈന വിലക്കേര്‍പ്പെടുത്തിയിരുന്നു.