അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിക്കെതിരെ കേസ്

0

അഴിമതികേസില്‍ അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി നബാം തുകിക്ക് എതിരെ സിബിഐ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) സമര്‍പ്പിച്ചു. കൊല്‍ക്കത്തയിലെ കേന്ദ്രീയ വിദ്യാലയത്തിന്റെ മതില്‍ നിര്‍മാണത്തിന് കരാര്‍ കൊടുത്തതിലെ അഴിമതിയാണ് കേസിനാസ്പദം.

നബാം തുകിയുടെ ബന്ധുക്കളുടെ സ്ഥാപനത്തിന് ടെന്‍ഡര്‍ ക്ഷണിക്കാതെ കരാര്‍ നല്‍കുകയും സര്‍ക്കാരിന് നഷ്ടം വരുത്തുകയും ചെയ്തിട്ടുണ്ടെന്ന് സിബിഐ കണ്ടെത്തുകയും ചെയ്തു. 2005ല്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന തുകിക്കും ബന്ധുക്കള്‍ക്കും ഇതിന്റെ നേട്ടമുണ്ടായിട്ടുണ്ടെന്നും എഫ്‌ഐആറില്‍ പറഞ്ഞിട്ടുണ്ട്.