HomeKeralaമരംവേട്ട; പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു

മരംവേട്ട; പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു

വയനാട് മുട്ടില്‍ മരംമുറി കേസിലെ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ആന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍ എന്നിവരാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

തങ്ങള്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് പ്രതികള്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു. റവന്യു ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയാണ് പട്ടയ ഭൂമിയില്‍ ഉണ്ടായിരുന്ന മരങ്ങള്‍ മുറിച്ച് മാറ്റിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ മുന്‍കൂട്ടി അറിയിച്ചാണ് മരങ്ങള്‍ മുറിച്ചതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മുട്ടിലില്‍ മരം മുറി നടന്നത് ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തതാണെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു. ഇതില്‍ വനം വകുപ്പിന് ഒരു പങ്കുമില്ലെന്നും വനം ഭൂമിയിലല്ല പട്ടയ ഭൂമിയില്‍ നിന്നാണ് മരം മുറിച്ചതെന്നും എകെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ വനം വേട്ട അന്വേഷണ സംഘത്തില്‍ വീണ്ടും അഴിച്ചുപണി നടന്നു. വയനാട് ജില്ലയുടെ ചുമതല വഹിച്ചിരുന്ന ഡിഎഫ്ഒ എ ഷാനവാസിനെ ഇടുക്കി, കോട്ടയം കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി സ്ഥലം മാറ്റി.

Most Popular

Recent Comments