വനംകൊള്ള അന്വേഷണ സംഘത്തില്‍ വീണ്ടും അഴിച്ചുപണി. വയനാട് ജില്ലയുടെ ചുമതലയുള്ള ഡിഎഫ്ഒ എ ഷാനവാസിനെയാണ് സ്ഥാലം മാറ്റിയത്. പകരം ഇടുക്കി, കോട്ടയം ജില്ലകളുടെ അന്വേഷണ ചുമതലയാണ് ഷാനവാസിന് ലഭിച്ചത്. അതിനിടെ ഇടുക്കി ഫ്‌ലൈയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒ ഷൈന്‍ പി ടോം വയനാട്ടില്‍ അന്വേഷണം നടത്തുമെന്നും വനംവകുപ്പ് അറിയിച്ചിട്ടുണ്ട്.
അന്വേഷണ സംഘത്തിലെ തൃശൂര്‍, എറണാകുളം ജില്ലകളുടെ ചുമതലയുള്ള ഡിഎഫ്ഒ പി ധനേഷ് കുമാറിനേയും ഇന്ന് സ്ഥലം മാറ്റിയിട്ടുണ്ട്. അന്വേഷണം നടക്കുന്ന ഘട്ടത്തിലെ ഈ അഴിച്ചുപണി വിവാദമായ സാഹചര്യത്തിലാണ് വീണ്ടും മറ്റൊരു ഉദ്യോഗസ്ഥനെ കൂടി സ്ഥലംമാറ്റിയത്. ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം സംബന്ധിച്ച് താന്‍ അറിഞ്ഞില്ലെന്നാണ് വനംമന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചത്.