കേരളത്തിൻ്റെ വായ്പാ പരിധി ഉയര്‍ത്തി

0

കേരളം അടക്കം ആറ് സംസ്ഥാനങ്ങളുടെ വായ്പാ പരിധി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തി. ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ വായ്പ എടുക്കാനാണ് അനുമതി നല്‍കിയത്. ഗോവ, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്, ഒഡീഷ, മധ്യപ്രദേശ് എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍.

കടം എടുക്കുന്ന പണം ആത്മനിര്‍ഭര്‍ ഭാരത് ഒഴികെയുള്ള ഏത് വികസന പ്രവര്‍ത്തികള്‍ക്കും ഉപയോഗിക്കാം. ചില പരിഷ്‌ക്കരണ നടപടികള്‍ നടപ്പാക്കിയാല്‍ സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയര്‍ത്താമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. കേരളം നേരത്തെ തന്നെ ഇക്കാര്യം നടപ്പാക്കി.