പ്രൊവിഡന്റ് ഫണ്ട് ലഭിക്കുന്നതിന് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കി. ഈ മാസം മുതല്‍ ഇത് ബാധകമാകും.
ഇപിഎഫ് അക്കൗണ്ടുമായി ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ പിഎഫ് തുക അക്കൗണ്ടില്‍ ലഭിക്കില്ലെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.
ഇസിആര്‍ അഥവാ ഇലക്ട്രോണിക് ചലാന്‍ കം റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശവും അധികൃതര്‍ പുതുക്കിയിട്ടുണ്ട്. പുതിയ നിര്‍ദ്ദേശ പ്രകാരം ആധാറും പിഎഫ് യുഎന്നും (യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍) ലിങ്ക് ചെയ്ത ജീവനക്കാര്‍ക്ക് മാത്രമേ തൊഴില്‍ ഉടമക്ക് ഇസിആര്‍ ഫയല്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ.