HomeKeralaകൊവിഡ് പ്രതിരോധിക്കാന്‍ ഇനി ഹോമിയോ മരുന്നും നല്‍കാം

കൊവിഡ് പ്രതിരോധിക്കാന്‍ ഇനി ഹോമിയോ മരുന്നും നല്‍കാം

കൊവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്നുകള്‍ നല്‍കാമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന് സര്‍ക്കാറിന് ബാധ്യതയുണ്ട്. ആയുഷ് മന്ത്രാലയം നിര്‍ദ്ദേശിച്ച മരുന്നുകള്‍ അംഗീകൃത ഹോമിയോ ഡോക്ടര്‍ നല്‍കുന്നത് തടസപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

കൊവിഡ് ചികിത്സക്ക് ഹോമിയോ മരുന്ന് നിര്‍ദ്ദേശിക്കാന്‍ ഹോമിയോ ഡോക്ടര്‍മാര്‍ക്ക് അധികാരമുണ്ടെന്ന് കേന്ദ്രം നേരത്തെ സുപ്രിം കോടതിയെ അറിയിച്ചിരുന്നു. തിരുവനന്തപുരത്തെ ഹോമിയോ ഡോക്ടര്‍ ജയപ്രസാദ്് ആണ് ഹൈക്കോടതിയെ സമീപിച്ചത്. ആയുഷ് മന്ത്രാലയം നിര്‍ദ്ദേശിച്ച കൊവിഡ് പ്രതിരോധ ചികിത്സ നടത്തിയ തനിക്കെതിരെ കേസ് എടുക്കുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ഹര്‍ജിക്കാരന്‍ കോടതിയെ ബോധിപ്പിച്ചു.

Most Popular

Recent Comments