കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരന്‍ നിയോഗിക്കപ്പെട്ടത് മുസ്ലിം ലീഗിനെ സംബന്ധിച്ച് വലിയ സന്തോഷം നല്‍കുന്ന തീരുമാനമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ട്ടിക്കും യുഡിഎഫിനും പുതുജീവന്‍ നല്‍കുന്ന തീരുമാനമാണിത്. സുധാകരന്‍ വളരെ സ്വീകാര്യനായ നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ സുധാകരന്‍ പാര്‍ട്ടിയും അണികളുമായി വളരെ നല്ല ബന്ധം പുലര്‍ത്തുന്ന നേതാവാണ്. ലീഗിന്റെ എല്ലാ പിന്തുണയും സുധാകരന് നല്‍കും. കോണ്‍ഗ്രസ് ശക്തിപ്പെട്ടാലെ യുഡിഎഫ് ശക്തിപ്പെടൂ എന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.