കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് സ്ഥാനമൊഴിയുന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പാണ് താന്‍ സ്ഥാനം ഏറ്റെടുത്തത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കോണ്‍ഗ്രസ് കാഴ്ചവെച്ചു. പടിയിറങ്ങുമ്പോള്‍ ആ ജയം തന്നെയാണ് അഭിമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
സോണിയഗാന്ധി, രാഹുല്‍ ഗാന്ധി, ആന്റണി എന്നിവര്‍ പ്രതിസന്ധികളില്‍ കൂടെ നിന്നു. എല്ലാവര്‍ക്കും നന്ദിയുണ്ട്. പാര്‍ട്ടിയാണ് ഏറ്റവും വിലപ്പെട്ടത്. കെ സുധാകരന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം നേരിട്ട് വിളിച്ച് പിന്തുണ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വളരെ സന്തോഷത്തോട് കൂടിയാണ് പടിയിറങ്ങുന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.