സംസ്ഥാനത്തെ സര്‍വകലാശാല പരീക്ഷകള്‍ മാറ്റാന്‍ സാധ്യത

0

സംസ്ഥാനത്ത് നടത്താനിരുന്ന സര്ഡവകലാശാല പരീക്ഷകള്‍ മാറ്റാന്‍ നിര്‍ദ്ദേശം. ജൂണ്‍് 15 മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി സര്‍വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തിലാണ് നടപടി.

സംസ്ഥാനത്ത് ഈ മാസം 16 വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനമായത്.

നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും തുടരുമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പരിഗണിക്കാനും തീരുമാനമായി.