മഹാരാഷ്ട്രയിലെ പൂനെയില്‍ സാനിറ്റൈസര്‍ നിര്‍മാണ ശാലയില്‍ വന്‍ അഗ്നിബാധ. സംഭവത്തില്‍ 14 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്.
പൂനെയിലെ എസ്‌വിഎസ് അക്വാ ടെക്‌നോളജീസിന്റെ രാസനിര്‍മാണ വ്യവസായ ശാലയിലാണ് സംഭവം. നിലവില്‍ സാനിറ്റൈസര്‍ ഉത്പാദനം നടക്കുന്ന കേന്ദ്രത്തില്‍ വൈകീട്ടോട് കൂടിയാണ് വന്‍ തീപിടിത്തമുണ്ടായത്. സംഭവം അറിഞ്ഞയുടന്‍ 6 ഫയര്‍ യൂണിറ്റുകളടക്കം അഗ്നിശമന സേനയും രക്ഷാപ്രവര്‍ത്തകരുമെത്തി തീ നിയന്ത്രണവിധേയമാക്കി.
സംഭവസമയത്ത് 37 തൊഴിലാളികള്‍ വ്യവസായശാലക്കകത്ത് ഉണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. 20 പേരെ രക്ഷപ്പെടുത്തി. 14 പേരുടെ മൃതദേഹങ്ങള്‍ സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തി. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. അപകടകാരണം ഇതുവരെയും വ്യക്തമായിട്ടില്ല.