ജൂണ്‍ 21 മുതല്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കെല്ലാം സൗജന്യ വാക്‌സിന്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രസര്‍ക്കാര്‍ പാവങ്ങള്‍ക്കൊപ്പമാണെന്ന് തെളിയിച്ചെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. എല്ലാ സംസ്ഥാനങ്ങള്‍ക്കും സൗജന്യ വാക്‌സിന്‍ അനുവദിച്ചതോടെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂടും. വാക്‌സിന്‍ വിതരണം വരും ദിവസങ്ങളില്‍ വര്‍ധിപ്പിക്കുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ ജനങ്ങള്‍ നല്‍കുന്ന ആശ്വാസം വലുതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനക്ക് കീഴിലുള്ള 80 കോടി കുടുംബങ്ങളുടെ സൗജന്യ റേഷന്‍ ദീപാവലി വരെ തുടരുന്നതിലൂടെ രാജ്യത്തെ ജനങ്ങളോടുള്ള മോദിയുടെ പ്രതിബദ്ധത വ്യക്തമായി. എല്ലാ വാക്‌സിനുകളും 25% സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുന്നത് തുടരുമ്പോള്‍ ആശുപത്രികള്‍ക്ക് വാക്‌സിനേഷന്‍ വിലയേക്കാള്‍ പരമാവധി 150 രൂപ മാത്രമേ ഈടാക്കാനാകുയുള്ളൂ.
കുട്ടികള്‍ക്കുള്ള വാക്‌സിനായി പരീക്ഷണങ്ങള്‍ നടത്തുന്നത് രാജ്യത്തിന് പ്രതീക്ഷ നല്‍കുന്നു. 23 കോടി വാക്‌സിന്‍ ഡോസുകള്‍ ഇതിനകം വിതരണം ചെയ്ത ഇന്ത്യ വാക്‌സിനേഷന്റെ വേഗതയില്‍ ലോകത്ത് ഒന്നാമതായി. രാജ്യത്തെ 7 കമ്പനികള്‍ വ്യത്യസ്ത വാക്‌സിനുകള്‍ നിര്‍മിക്കുന്നതും മൂന്ന് വാക്്‌സിന്‍ പരീക്ഷണങ്ങള്‍ അവസാന ഘട്ടത്തിലെത്തിയതും രാജ്യത്തിന്റെ ഇച്ഛാശക്തി തെളിയിക്കുന്നതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.