ആരോഗ്യരംഗത്ത് പ്രവര്‍ത്തകരെ പരീശിലിപ്പിക്കാന്‍ ബിജെപി

0

അത്യാവശ്യ ആരോഗ്യ സേവനങ്ങളില്‍ ഒരു ലക്ഷം സന്നദ്ധ സേവകരെ തയ്യാറാക്കാനൊരുങ്ങി ബിജെപി. ഇതിനായി പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കാന്ഡ പാര്‍ട്ടി തീരുമാനിച്ചു. മെഡിക്കല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ ചെയ്യുന്നതിനുമുള്ള പരിശീലനമാണ് നല്‍കുക. കൊവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്തതില്‍ പാര്‍ട്ടിക്കും പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കും നേരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ നടപടി.

കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തില്‍ നടത്തിയ പ്രതിരോധ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടനവും ചര്‍ച്ച ചെയ്യുന്നതിനായി പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിമാരുടേയും പ്രസിഡന്റുമാരുടേയും യോഗം ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ വിളിച്ചിരുന്നു.