കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് രൂക്ഷ വിമര്‍ശനം. കൊടകര കുഴല്‍പ്പണക്കേസ് പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ത്തു. തെരഞ്ഞെടുപ്പ് ഫണ്ട് സംബന്ധിച്ച് പല ഇടങ്ങളിലും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതിന് മറുപടി പറയണനെന്ന് വികെ കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടെന്നും സൂചനയുണ്ട്.
പാര്‍ട്ടിയില്‍ കീഴ് ഘടകങ്ങള്‍ മുതല്‍ സമഗ്രമായ പുനഃസംഘടന വേണമെന്ന് കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടു. കെ സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചത് തോല്‍വിക്ക് കാരണമായി. തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്യുന്നതിന്റെ ഉത്തരവാദിത്തം അധ്യക്ഷനാണ്. മറ്റാര്‍ക്കും അതില്‍ ഉത്തരവാദിത്തമില്ലെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.