കൊവാക്‌സിനേക്കാള്‍ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുവാന്‍ കൊവിഷീല്‍ഡിന് കഴിയുമെന്ന് കണ്ടെത്തല്‍. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിന്‍ എടുത്തവരേക്കാള്‍ കൂടുതല്‍ ആന്റിബോഡി കൊവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവരില്‍ ഉണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്.
കൊറോണ വൈറസ് വാക്‌സിന്‍ ഇന്‍ഡ്യൂസ്ഡ് ആന്റിബോഡി ടൈട്ര (കൊവാറ്റ്) നടത്തിയ പ്രാഥമിക പഠനമനുസരിച്ചാണ് ഈ റിപ്പോര്‍ട്ട്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരിലും മുമ്പ് കൊവിഡ് ബാധിച്ചിട്ടില്ലാത്തവരുമായ ആരോഗ്യപ്രവര്‍ത്തകരിലാണ് പഠനം നടത്തിയത്.
കൊവിഷീല്‍ഡ് സ്വീകരിച്ചവരില്‍ ആന്റിബോഡിയുടെ നിരക്ക് ആദ്യ ഡോസിന് ശേഷം കൊവാക്‌സിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു. രണ്ട് വാക്‌സിനുകളും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നുണ്ടെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.