കുഴല്‍പ്പണ കേസില്‍ സുരേഷ് ഗോപിയുടെ പങ്കും അന്വേഷിക്കണമെന്ന് കെപിസിസി വൈസ് പ്രസിഡണ്ട് പത്മജ വേണുഗോപാല്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് പത്മജ ആവശ്യം ഉന്നയിച്ചത്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പത്മജക്കും പി ബാലചന്ദ്രനും എതിരെ തൃശൂരിൽ കടുത്ത മത്സരമാണ് എന്‍ഡിഎ സ്ഥാനാര്‍ഥി ആയിരുന്ന സുരേഷ് ഗോപി കാഴ്ചവെച്ചത്. ഏറെ വൈകി എത്തിയ സുരേഷ് ഗോപിയുടെ പ്രചാരണം പണക്കൊഴുപ്പ് കാഴ്ചവെക്കുന്നതായിരുന്നു എന്ന പരാതി അന്നേ ഉണ്ടായിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ വന്നത് ഹെലികോപ്ടറിലായിരുന്നു. ഇതെല്ലാം സൂചിപ്പിച്ചാണ് പത്മജ വേണുഗോപാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.
പോസ്റ്റിൻ്റെ പൂര്‍ണരൂപം
കെ. സുരേന്ദ്രനെ മാത്രം അന്വേക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയോ? സുരേഷ് ഗോപിയുടെ കാര്യവും അന്വേഷിക്കണ്ടേ? അദ്ദേഹവും ഇത് പോലെ ഹെലികോപ്റ്ററില്‍ ആണ് തൃശ്ശൂരില്‍ വന്നതും പോയതും. അതിലും പൈസ കടത്തിയിരുന്നോ എന്ന് ഇപ്പോള്‍ സംശയിക്കുന്നു. തെരഞ്ഞെടുപ്പ് ചിലവില്‍ ഇതെല്ലാം കാണിച്ചിട്ടുണ്ടോ ? ഇതും അന്വേക്ഷണ വിഷയമാക്കേണ്ടതല്ലേ ?