കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് സൗജന്യ ലാപ്‌ടോപ് വിതരണം ചെയ്യുമെന്ന് ധനമന്ത്രി ബജറ്റില്‍ പറഞ്ഞു. മാറുന്ന വിദ്യാഭ്യാസ രീതിയെ നേരിടാന്‍ നയവും മാറണം. ഡിജിറ്റല്‍ സാങ്കേതിക സംവിധാനങ്ങളെ ഏകോപിപ്പിച്ച് തൊഴില്‍ ലഭ്യമാക്കുമെന്നും ധനമന്ത്രി എകെ ബാലഗോപാല്‍ ബജറ്റ് അവതരണത്തില്‍ പ്രഖ്യാപിച്ചു. വിദ്യാഭ്യാസത്തിനായി പഠനസൗകര്യങ്ങളില്ലാത്ത കുട്ടികള്‍ക്കാണ് രണ്ട് ലക്ഷം ലാപ്‌ടോപുകള്‍ സൗജന്യനമായി നല്‍കുന്നത്.
അതിനിടെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലും കൊവിഡ് പ്രതിരോധത്തിനായി 20,000 കോടിയുടെ പാക്കേജാണ് മന്ത്രി പ്രഖ്യാപിച്ചത്. കൊവിഡ് സാഹചര്യത്തില്‍ ഉയര്‍ന്നുവരുന്ന ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക പ്രതിസന്ധികള്‍ നേരിടാന്‍ വേണ്ടിയാണ് 20000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജ് പ്രഖ്യാപിച്ചത്.
ആരോഗ്യ അടിയന്തരവാസ്ഥ നേരിടുന്നതിനു വേണ്ടി 2800 കോടി രൂപയും ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം കയ്യിലെത്തിക്കുന്നതിനായി 8900 കോടി രൂപയും സാമ്പത്തിക പുനരുജ്ജീവനത്തിനായി വിവിധ ലോണുകള്‍, പലിശ സബ്‌സിഡികള്‍ എന്നിവക്കായി 8300 കോടിയും ലഭ്യമാക്കും.