HomeIndiaരാജ്യത്തെ മോശം ഭാഷ കന്നഡയാണെന്ന് ഗൂഗിള്‍; നിയമനടപടിക്കൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

രാജ്യത്തെ മോശം ഭാഷ കന്നഡയാണെന്ന് ഗൂഗിള്‍; നിയമനടപടിക്കൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

ഇന്ത്യയിലെ ഏറ്റവും മോശം ഭാഷയേതെന്ന ചോദ്യത്തിന് കന്നടയാണെന്ന് ഉത്തരം നല്‍കി ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍. ഗൂഗിളിന്റെ ഉത്തരത്തിനെതിരെ ട്വിറ്ററിലൂടെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതോടെ വിഷയത്തെ നിയമപരമായി നേരിടാനൊരുങ്ങുകയാണ് കര്‍ണാടക സര്‍ക്കാര്‍.

ഒരു വെബ്‌സൈറ്റ് രേഖപ്പെടുത്തിയ വിവരമാണ് ഗൂഗിള്‍ നല്‍കിയത്. ഇതേതുടര്‍ന്നാണ് ഈ വെബ്‌സൈറ്റ് ആളുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ ഇന്ന് വൈകീട്ട് ഗൂഗിള്‍ വെബ്്‌സൈറ്റില്‍ നിന്നെടുത്ത ഉത്തരം നീക്കം ചെയ്തു. അതെസമയം, ഗൂഗിള്‍ നല്‍കിയ ഉത്തരത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പടെ പങ്കുവെച്ച് കന്നടിഗര്‍ രംഗത്തുവരികയായിരുന്നു.

സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഗൂഗിള്‍ അധികൃതര്‍ക്ക് നോട്ടീസ് അയക്കുമെന്ന് കന്നട സാംസ്‌കാരിക മന്ത്രി അരവിന്ദ് ലിബാവലി വ്യക്തമാക്കി. കന്നട ഭാഷക്ക് അതിന്റേതായ ചരിത്രമുണ്ടെന്നും 2500 ല്‍ അധികം വര്‍ഷം പഴക്കുമുള്ള ഭാഷയാണെന്നും കന്നടിഗരുടെ അഭിമാനമാണെന്നും മന്ത്രി ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ മോശമായി കന്നടയെ ചിത്രീകരിക്കുന്നതിനിടെ കന്നടിഗരുടെ അഭിമാനത്തെയാണ് അവഹേളിക്കുകയാണ് ഗൂഗിള്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാഷകള്‍ക്കെതിരായ ഇത്തരം വിദ്വേഷം നേരത്തെ തന്നെ നിയന്ത്രിക്കാന്‍ ഗൂഗിളിന് കഴിയില്ലെയെന്നും ഇത്തരം തെറ്റുകള്‍ ഒരിക്കലും സ്വീകാര്യമല്ലെന്നും മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയും ട്വീറ്റ് ചെയ്തു. സംഭവത്തില്‍ ഗൂഗിള്‍ മാപ്പ് പറയണമെന്നാണ് ബെംഗളൂരു സെന്‍ട്രലില്‍ നിന്നുള്ള ലോക്‌സഭാഗം പിസി മോഹന്‍ ആവശ്യപ്പെട്ടത്.

Most Popular

Recent Comments