സിബിഎസ്ഇ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പേര് മാറ്റാമെന്ന് നിര്‍ദ്ദേശിച്ച് സുപ്രിംകോടതി. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ പേര് മാറ്റാന്‍ കഴിയില്ലെന്ന് സിബിഎസ്ഇ ബൈ ലോ റദ്ദാക്കി കൊണ്ടാണ് നിര്‍ദ്ദേശം. സ്വത്വത്തിനുള്ള അവകാശം ഭരണഘടന ഉറപ്പ് നല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും ബെഞ്ച് നിരീക്ഷിച്ചു.
പേര് മാറ്റാനായി വിദ്യാര്‍ത്ഥികള്‍ക്ക് പാസ്‌പോര്‍ട്ട്, ആധാര്‍ കാര്‍ഡ്എന്നിവ ഉപയോഗിക്കാമെന്നും കോടതി വ്യക്തമാക്കി. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലെ വ്യക്തി വിവരങ്ങള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ പേര് മാറ്റാന്‍ കഴിയില്ലെന്ന സിബിഎസ്ഇ ബൈലോക്കെതിരെ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.