കേരള എഞ്ചിനീയറിങ് പ്രവേശന മാനദണ്ഡമായി ഹയര്‍ സെക്കന്ററി പരീക്ഷ മാര്‍ക്ക് പരിഗണിക്കുന്നത് ഒഴിവാക്കാന്‍ എന്‍ട്രന്‍സ് കമ്മീഷണര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. കീം പരീക്ഷയുടെ മാര്‍ക്ക് മാത്രം അടിസ്ഥാനമാക്കി കേരള എഞ്ചിനീയറിങ് പ്രവേശനം നടത്താനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
നിലവില്‍ കീം മാര്‍ക്കിന് പുറമേ ഹയര്‍ സെക്കന്ററി പരീക്ഷ മാര്‍ക്കും ചേര്‍ത്താണ് പ്രവേശനം നടത്തിയിരുന്നത്. ഹയര്‍ സെക്കന്ററി മാര്‍ക്ക് കണക്കാക്കുന്നതില്‍ അശാസ്ത്രീയതയുണ്ടെന്നാണ് പ്രവേശന പരീക്ഷ കമ്മീഷണറുടെ നിലപാട്. സിബിഎസ്ഇയടക്കം പരീക്ഷ റദ്ദാക്കിയതും ശുപാര്‍ശക്ക് കാരണമായിട്ടുണ്ട്.
അതെസമയം, ഹയര്‍സെക്കന്ററി പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ മൂല്യനിര്‍ണയം സംബന്ധിച്ച മാര്‍ഗരേഖ രണ്ടാഴ്ചക്കുള്ളില്‍ പുറത്തിറക്കുമെന്ന് ഐസിഎസ്ഇയും സിബിഎസ്ഇയും സുപ്രീംകോടതിയെ അറിയിച്ചു. 9,10, 11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകളിലെ മാര്‍ക്കുകള്‍ പ്രധാന മാനദണ്ഡമാകുമെന്നാണ് സൂചന.