പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യാജ ഇമേജ് സംരക്ഷിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ നിര്‍ബന്ധിതരാകുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിവിധ വകുപ്പുകളില്‍ ഉള്‍പ്പെട്ട മന്ത്രിമാര്‍ മോദിക്ക് വേണ്ടി സംസാരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയെന്ന് രാഹുല്‍ ഗാന്ധി തന്റെ ട്വീറ്ററില്‍ കുറിച്ചു.
മോദി ഇനിയെങ്കിലും വാക്‌സിന്‍ നയം രൂപീകരിക്കണമെന്നും ഗിമ്മിക്കുകള്‍ കാട്ടി ജനങ്ങളെ വഞ്ചിക്കരുതെന്നും പറഞ്ഞ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കഴിഞ്ഞ ദിവസം വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കര്‍ രംഗത്തെത്തിയിരുന്നു.
ഇന്ത്യയില്‍ ഈ വര്‍ഷം ഡിസംബറില്‍ തന്നെ വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. വാക്‌സിന്‍ ക്ഷാമത്തിന് കേന്ദ്രസര്‍ക്കാറിനെ കുറ്റപ്പെടുത്തി കൊണ്ട് രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനം നടത്തിയ ദിവസം തന്നെയാണ് ജവേദ്ക്കറുടെ പ്രഖ്യാപനം.