കാപ്പാട് ബീച്ച് റോഡ് നവീകരണ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയില്‍ തകര്‍ന്ന കാപ്പാട് ബീച്ച് റോഡ് മന്ത്രി പിഎ മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു.
റോഡ് തകര്‍ന്നത് കാപ്പാട് ടൂറിസം മേഖലയെ കൂടി ബാധിക്കുമെന്നും ബ്ലൂഫ്‌ലാഗ് ഡസ്റ്റിനേഷന്‍ പദവി ലഭിച്ച ടൂറിസം കേന്ദ്രമാണ് കാപ്പാട് ബിച്ചെന്നും റോഡ് നന്നാക്കാനുള്ള നടപടി ഉടന്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പിന് കീഴിലാണ് റോഡ്. ബന്ധപ്പെട്ട വകുപ്പുമായി ചര്‍ച്ച ചെയ്ത് റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നടപടി സ്വീകരിക്കുമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല, ജില്ല കളക്ടര്‍ ശ്രീറാം സാംബശിവറാവു, സിപിഐഎം ഏരിയ സെക്രട്ടറി കെകെ മുഹമ്മദ് എന്നിവര്‍ക്കൊപ്പമാണ് മന്ത്രി കാപ്പാട് സന്ദര്‍ശിച്ചത്.