ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റിന് വേഗത കുറയുന്നു

0

അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാര നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റ് വേഗത കുറയുന്നുവെന്ന് പരാതി. ത്രീജി-ടുജി ആയി മാറുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പ്രതിഷേധങ്ങളെ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായ നീക്കങ്ങളാണിതെന്ന് നാട്ടുകാര്‍ സംശയിക്കുന്നു. മാത്രമല്ല ജൂണ്‍ ഒന്നാം തീയതി മുതല്‍ സ്‌കൂളുകള്‍ തുറക്കാനിരിക്കെ ഓണ്‍ലൈന്‍ ആയുള്ള പഠനത്തെ ബാധിക്കുമെന്നും ജനങ്ങള്‍ ഭയക്കുന്നു.

അതിനിടെ ലക്ഷദ്വീപില്‍ ഇന്ന് മുതല്‍ സന്ദര്‍ശന വിലക്ക് നടപ്പില്‍വരും. ഇനി മുതല്‍ സന്ദര്‍ശകര്‍ക്കുള്ള പ്രവേശനാനുമതി നല്‍കുക കവരത്തി എഡിഎം ആയിരിക്കും. കൊവിഡ് പശ്ചാത്തലത്തിലാണ് സന്ദര്‍ശന വിലക്കെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. മാത്രമല്ല സന്ദര്‍ശകര്‍ ഒരാഴ്ച കൂടുമ്പോള്‍ പെര്‍മിറ്റ് പുതുക്കുകയും ചെയ്യണം. ഇതിനിടെ ഷെഡുകള്‍ പൊളിച്ച് മാറ്റാനുല്‌ള ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ ലക്ഷദ്വീപിലെ തേങ്ങ കര്‍ഷകര്‍ രംഗത്തെത്തി. തീരുമാനത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ലക്ഷദ്വീപ് എംപി അറിയിച്ചു.

ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കുന്നതിന്റെ ഭാഗമായി സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആദ്യ യോഗം ജൂണ്‍ ഒന്നിന് കൊച്ചിയില്‍ നടക്കും. തെസമയം ലക്ഷദ്വീപില്‍ ഓക്‌സിജന്‍ പ്ലാന്റുകള്ഡ പണിയുന്നതിന് വേണ്ടി ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. ലക്ഷദ്വീപില്‍ സുജന്‍ പ്ലാന്റുകള്‍ ഉണ്ടെന്ന കളക്ടറുടെ വാദം ഇതോടെ പൊളിഞ്ഞു.