സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടുന്നു

0

സംസ്ഥാനത്ത് ഈ മാസം 30 വരെ നടപ്പാക്കിയ ലോക്ക്ഡൗണ്‍ നീട്ടുന്നു. ജൂണ്‍ ഒമ്പത് വരെ ലോക്ക് ഡൗണ്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഉന്നത തല യോഗത്തിലാണ് ധാരണ എങ്കിലും മുഖ്യമന്ത്രിയാകും അന്തിമ തീരുമാനം എടുത്ത് പ്രഖ്യാപനം നടത്തുക.

നിയന്ത്രണങ്ങള്‍ തുടരുമെങ്കിലും കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കും. പ്രത്യേകിച്ചും കയര്‍, കശുവണ്ടി ഫാക്ടറികള്‍ അടക്കമുള്ളവ പ്രവര്‍ത്തിപ്പിച്ചേക്കും. തൊഴില്‍, വ്യാപാര മേഖലകള്‍ക്കും ഇളവ് നല്‍കും. നിര്‍മാണ മേഖലക്കും ചില ഇളവുകള്‍ ഉണ്ടാകും. മദ്യശാലകള്‍ തല്‍ക്കാലം തുറക്കേണ്ടതില്ലെന്നാണ് ധാരണ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇളവുകള്‍ ആലോചിക്കുന്നത്.