സിഎഎ നിയമത്തിന്റെ ചട്ടങ്ങള്‍ രൂപീകരിക്കുന്നതിന് മുമ്പ് മുസ്ലിം ഇതര വിഭാഗങ്ങളിലെ അഭയാര്‍ത്ഥികളില്‍ നിന്ന് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍. ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, പാര്‍സി വിഭാഗത്തില്‍ ഉള്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് അപേക്ഷ നല്‍കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.
അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നും ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ താമസിക്കുന്നവര്‍ക്കാണ് പൗരത്വത്തിന് അപേക്ഷിക്കാന്‍ അവസരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 1955ലെ പൗരത്വ നിയമഭേദഗതി നിയമത്തെ പിന്‍പറ്റി 2009ല്‍ തയ്യാറാക്കിയ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. 2014 ഡീസംബര്‍ 31ന് മുമ്പ് ഇന്ത്യയിലെത്തിയവര്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുക.
എന്നാല്‍ വിവാദമായ പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തിലല്ല ആഭ്യന്തരവകുപ്പ് അപേക്ഷ ക്ഷണിച്ചത്. സിഎഎയുടെ ചട്ടങ്ങള്‍ ഇതുവരെയും തയ്യാറാക്കിയിട്ടില്ല.