HomeLatest Newsഡ്രോണില്‍ കുടുങ്ങി ലഹരി ഇടപാടുകള്‍

ഡ്രോണില്‍ കുടുങ്ങി ലഹരി ഇടപാടുകള്‍

ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തില്‍ ഈ വര്‍ഷം ആദ്യ മൂന്നുമാസത്തില്‍ ദുബായില്‍ കണ്ടെത്തിയത് 4,400 നിയമലംഘനങ്ങള്‍. 29,33 ഗതാഗത നിയമലംഘനങ്ങളാണ് ഇക്കാലയളവില്‍ പിടികൂടിയത്. പിടിച്ചെടുക്കാനുള്ള 158 വാഹനങ്ങളെ കണ്ടെത്താനും ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന ഉപകാരം ചെയ്തു. കൊവിഡ് സുരക്ഷ മാനദണ്ഡങ്ങളുടെ ഭാഗമായി മാസ്‌ക് ധരിക്കാത്തതിന് 518 പേര്‍ക്കാണ് പിഴ ചുമത്തിയത്.

ഇതിനെല്ലാം പുറമെ ലഹരിമരുന്ന് ഇടപാടുകള്‍ പിടികൂടാനും ഡ്രോണുകള്‍ സഹായിച്ചിട്ടുണ്ട്. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ കൃത്യതയോടെ പകര്‍ത്താനും ഡ്രോണുകള്‍ കൊണ്ട് കഴിയും. വാഹനങ്ങള്‍ക്ക് പെട്ടെന്ന് എത്തിപ്പെടാന്‍ സാധിക്കാത്ത ഇടങ്ങളില്‍ ഫലപ്രദമായ വേഗമേറിയ നിരീക്ഷണ സംവിധാനമാണ് ഡ്രോണുകള്‍.

തിരക്ക് കൂടുതലുള്ള നായിഫില്‍ അനുമതിയില്ലാതെ റോഡ് മുറിച്ച് കടന്നതിന് 37 പേരെയും ഡ്രോണ്‍ നിരീക്ഷണത്തിലൂടെ കണ്ടെത്താനായി. നായിഫിലെ 2 മേഖലകളില്‍ പൈലറ്റ് ആവശ്യമില്ലാത്ത ഇത്തരം ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പരീക്ഷണാര്‍ത്ഥം നടപ്പാക്കിയ സംവിധാനം വിജയകരമായതോടെയാണ് ഈ മേഖലകള്‍ ഡ്രോണുകളുടെ നിരീക്ഷണത്തിലാക്കിയത്.

Most Popular

Recent Comments