ബിഎസ്പി നേതാവും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന മായാവതിക്കെതിരെ ജാതി അധിക്ഷേപം നടത്തിയ ബോളിവുഡ് നടന്‍ രണ്‍ദീപ് ഹൂഡക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഹൂഡയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സോഷ്യല്‍മീഡിയയില്‍ #ArrestRandeepHooda എന്ന ഹാഷ് ടാഗില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. അതിനിടെ, യുഎന്‍ പരിസ്ഥിതി ഉടമ്പടിയുടെ ഗുഡ്വില്‍ അംബാസിഡര്‍ സ്ഥാനത്ത് നിന്നും രണ്‍ദീപിനെ നീക്കി.
കണ്‍വെന്‍ഷന്‍ ഫോര്‍ ദ കണ്‍സര്‍വേഷന്‍ ഓഫ് മൈഗ്രേറ്ററി സ്പീഷിസ് ഓഫ് വൈല്‍ഡ് അനിമല്‍സ്(സിഎംഎസ്) അംബാസഡര്‍ സ്ഥാനത്ത് നിന്നാണ് നടനെ നീക്കിയത്. വീഡിയോയില്‍ നടത്തിയ പരാമര്‍ശം കുറ്റകരമാണെന്ന് കണ്ടാണ് നടപടിയെന്ന് സിഎംഎസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സിഎംഎസ് സെക്രട്ടറിയേറ്റിന്റെ മൂല്യങ്ങള്‍ക്കൊത്തതല്ല അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനങ്ങളെന്നും വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. 2020 ഫെബ്രുവരിയിലാണ് സിഎംഎസ് അംബാസഡറായി രണ്‍ദീപിനെ തെരഞ്ഞെടുത്തത്. 3 വര്‍ഷത്തേക്കാണ് നിയമനം.
2012ലെ ഒരു പൊതു പരിപാടിയില്‍ വെച്ചാണ് മായാവതിക്കെതിരെ ലൈംഗികച്ചുവയോട് കൂടിയും ജാതി അധിക്ഷേപപരവുമായ തമാരാശ പരാമര്‍ശം രണ്‍ദീപ് നടത്തിയത്. താന്‍ ഒരു വൃത്തിക്കെട്ട തമാശ പറയാന്‍ പോകുന്നുവെന്ന ആമൂഖത്തോടെയാണ് മായാവതിക്കെതിരായ വിവാദ പരാമര്‍ശം ആരംഭിച്ചത്. 43 സെക്കന്‍ഡുള്ള പഴയ വീഡിയോ കഴിഞ്ഞ ദിവസമാണ് ട്വിറ്ററില്‍ വൈറലായത്. ഇതോടെ വന്‍ വിമര്‍ശനമാണ് നാനാ ദിക്കില്‍ നിന്നും ഉയര്‍ന്നുവന്നിരിക്കുന്നത്. വീഡിയോയില്‍ മോശം പരാമര്‍ശം നടത്തിയതിന് പുറമെ സദസ്സിനൊപ്പം പൊട്ടിച്ചിരിക്കുകയും ചെയ്യുന്നുണ്ട് രണ്‍ദീപ്.