HomeKeralaജോസ് കെ മാണി രാജിവെച്ച സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഉടന്‍ ഇല്ല

ജോസ് കെ മാണി രാജിവെച്ച സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഉടന്‍ ഇല്ല

കേരളത്തിലെ രാജ്യസഭ ഉപതെരഞ്ഞെടുപ്പ് ഉടന്‍ നടത്തില്ല. ജോസ് കെ മാണി രാജിവെച്ച സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ആണ് മാറ്റിവെച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

സാഹചര്യങ്ങള്‍ മെച്ചപ്പെട്ട ശേഷം തെരഞ്ഞെടുപ്പ് നടത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. ഇന്ന് നടന്ന അവലോകന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തിന്റെ മറുപടി ലഭിക്കുകയും രാജ്യത്തെ കൊവിഡ് സാഹചര്യം മെച്ചപ്പെടുകയും ചെയ്താല്‍ തെരഞ്ഞെടുപ്പിന്റെ കാര്യം പരിഗണിക്കും. ജനുവരിയില്‍ ജോസ് കെ മാണി യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫിലേക്ക് മാറിയപ്പോഴാണ് രാജിവെച്ചത്. എന്നാല്‍ നിയമമുസരിച്ച് 6 മാസത്തിനകം പുതിയ ജനപ്രതിനിധിയെ തെരഞ്ഞെടുക്കണമെന്നാണ്.

Most Popular

Recent Comments