HomeIndiaഅന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് തുടരും

അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് തുടരും

ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് കേന്ദ്ര സര്‍ക്കാര്‍ നീട്ടി. ജൂണ്‍ 30 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. ഡയറക്ടര്‍ ജനറല്‍ ഒാഫ് സിവില്‍ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്.

നിലവില്‍ വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാന സര്‍വീസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഇതിന് പുറമെ ചില രാജ്യങ്ങളുമായി ഇന്ത്യ എയര്‍ ബബിളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അമേരിക്ക, യുകെ, കെനിയ, ഭൂട്ടാന്‍, ഫ്രാന്‍സ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കിടയിലാണ് ഇന്ത്യ വിമാന സര്‍വീസ് നടത്തുന്നത്.

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ചില രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇറാന്‍, ഇറ്റലി, ഇന്തോനേഷ്യ, യുഎഇ, സിംഗപ്പൂര്‍, ജര്‍മനി തുടങ്ങി രാജ്യങ്ങളാണ് ഇന്ത്യക്ക് വിലക്കേര്‍പ്പെടുത്തിയത്.

Most Popular

Recent Comments