HomeIndiaകേന്ദ്രമന്ത്രിമാര്‍ക്ക് മൂന്ന് കുട്ടികള്‍, ലക്ഷദ്വീപില്‍ രണ്ടില്‍ കൂടുതലായാല്‍ മത്സരിക്കാനാകില്ല; ഇതെന്ത് നിയമമെന്ന് മഹുവ മോയ്ത്ര

കേന്ദ്രമന്ത്രിമാര്‍ക്ക് മൂന്ന് കുട്ടികള്‍, ലക്ഷദ്വീപില്‍ രണ്ടില്‍ കൂടുതലായാല്‍ മത്സരിക്കാനാകില്ല; ഇതെന്ത് നിയമമെന്ന് മഹുവ മോയ്ത്ര

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മോയ്ത്ര. നിലവിലെ കേന്ദ്ര, പ്രതിരോധ, വിദേശകാര്യ, റോഡ് ഗതാഗത മന്ത്രിമാര്‍ക്കെല്ലാം മൂന്ന് കുട്ടികളാണുള്ളത്.

ഈ സാഹചര്യത്തില്‍ ലക്ഷദ്വീപിലെ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള പഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കുന്ന കരട് നിയമം അഡ്മിനിസ്‌ട്രേറ്റര്‍ എങ്ങനെ അവതരിപ്പിക്കുമെന്ന് മഹുവ തന്റെ ട്വിറ്ററിലൂടെ ചോദിക്കുന്നു.

നിരവധി പേര്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. വിവാദ പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കുക, പ്രഫുല്‍ പട്ടേലിനെ തിരികെ വിളിക്കുക എന്നീ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് വലിയ പ്രതിഷേധങ്ങളാണ് കേന്ദ്രസര്‍ക്കാരിനെതിരെ നടത്തുന്നത്. എന്നാല്‍ വിവാദങ്ങള്‍ ശക്തമായിട്ടും കേന്ദ്രം പ്രഫുല്‍ പട്ടേലിനെ തിരികെ വിളിക്കില്ലെന്ന കടുത്ത നിലാപാടില്‍ തന്നെയാണ്.

Most Popular

Recent Comments