HomeFilm"ചെരാതുകൾ"; മോഷൻ പോസ്റ്റർ പുറത്തിറങ്ങി

“ചെരാതുകൾ”; മോഷൻ പോസ്റ്റർ പുറത്തിറങ്ങി

“ചെരാതുകൾ” എന്ന ആന്തോളജി സിനിമയുടെ മോഷൻ പോസ്റ്റർ 123 മ്യൂസിക്സ് യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു. ആദിൽ, മറീന മൈക്കിൾ, മാല പാർവതി, ദേവകി രാജേന്ദ്രൻ, ശിവാജി ഗുരുവായൂർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  സിനിമ നാല് പ്രമുഖ ഒ ടി ടി – കൾ വഴി ഉടൻ പ്രദർശനത്തിനെത്തും.
പ്രേക്ഷകർക്കു മുന്നിലെത്തുന്നതിനു മുൻപ് തന്നെ ലണ്ടൻ, സിങ്കപ്പൂർ ഫിലിം ഫെസ്റ്റിവലുകൾ ഉൾപ്പടെ,ഇന്ത്യയിലും വിദേശത്തും ആയി 43 അവാർഡുകൾ നേടിയെടുത്ത ആന്തോളജി സിനിമയാണ് “ചെരാതുകൾ”. ആറു തിരഞ്ഞെടുത്ത പുതുമുഖ സംവിധായക പ്രതിഭകളെ  കോർത്തിണക്കി  മാമ്പ്ര ഫൗണ്ടേഷൻ്റെ ബാനറിൽ ഡോ. മാത്യു മാമ്പ്രയാണ് സിനിമ നിർമ്മിക്കുന്നത്
അടുത്തിടെ ഇറങ്ങിയ നായാട്ട്, ആർക്കറിയാം  എന്നീ സിനിമകൾക്കുശേഷം ഇതിലെ ഗാനങ്ങളുടെ അവകാശവും “123 മ്യൂസിക്സ്” സ്വന്തമാക്കിയിട്ടുണ്ട്. വിധു പ്രതാപ്, നിത്യ മാമ്മൻ, കാവാലം ശ്രീകുമാർ, ഇഷാൻ ദേവ് എന്നിവർ ആലപിച്ച മൂന്ന് മനോഹരമായ ഗാനങ്ങളാണ് ഈ സിനിമയിൽ ഉള്ളത്. മെജ്ജോ ജോസ്സഫ്, പ്രതീക് അഭ്യങ്കർ, റെജിമോൻ എന്നിവർ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനങ്ങൾ രചിച്ചിരിക്കുന്നത്  ഡോ. മാത്യു മാമ്പ്രയും അനു കുരിശിങ്കലുമാണ്.
മനോഹരി ജോയ്, പാർവതി അരുൺ, മരിയ പ്രിൻസ് , ബാബു അന്നൂർ, അശ്വിൻ ജോസ്, അനൂപ് മോഹൻദാസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ആറു ഛായാഗ്രഹകരും ആറു ചിത്രസംയോജകരും സിനിമക്കായി അണിനിരക്കുന്നു. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്

Most Popular

Recent Comments