HomeKeralaവൈരമുത്തുവിന് ഒഎന്‍വി പുരസ്‌കാരം നല്‍കിയത് പുനഃപരിശോധിക്കും

വൈരമുത്തുവിന് ഒഎന്‍വി പുരസ്‌കാരം നല്‍കിയത് പുനഃപരിശോധിക്കും

ഒഎന്‍വി സാഹിത്യ പുരസ്‌കാരം കവി വൈരമുത്തുവിന് നല്‍കിയത് പുനഃപരിശോധിക്കാന്‍ തീരുമാനമായി. പുര്‌സകാര നിര്‍ണയ സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പുനഃപരിശോധന. വൈരമുത്തുവിന് പുരസ്‌കാരം നല്‍കിയതിനെതിര പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.

വൈരമുത്തുവിനെതിരെ മീടൂ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രതിഷേധമുണ്ടായത്. പുരസ്‌കാരം നല്‍കിയതിനെതിരെ നിരവധി സാംസ്‌കാരിക, സിനിമ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. കുറ്റാരോപിതനെ ആദരിക്കുന്നത് പുനഃപരിശോധിക്കണമെന്നും കല ഒരിക്കലും പീഡനങ്ങള്‍ക്കുള്ള മറയാകരുതെന്നും മലയാള സിനിമയിലെ സ്ത്രീശാക്തീകരണ സംഘടനയായ ഡബ്ല്യൂസിസി ചൂണ്ടിക്കാട്ടിയിരുന്നു. ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ സാഹിത്യ പുരസ്‌കാരത്തിനായി വൈരമുത്തുവിനെ തെരഞ്ഞെടുത്തതിനെ വിമര്‍ശിച്ച ഡബ്ല്യുസിസി തീരുമാനത്തെ അപലപിക്കുകയും ചെയ്തു.

Most Popular

Recent Comments