HomeKerala'മലപ്പുറത്ത് തുഞ്ചത്ത് എഴുത്തച്ഛൻ്റെ സ്മാരകം പണിയാൻ പിന്തുണക്കുമോ'

‘മലപ്പുറത്ത് തുഞ്ചത്ത് എഴുത്തച്ഛൻ്റെ സ്മാരകം പണിയാൻ പിന്തുണക്കുമോ’

മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ്റെ ജന്മസ്ഥലത്ത് സ്മാരകം പണിയാൻ പിന്തുണക്കുമോ എന്ന് നടൻ പൃഥിരാജനോടും സംഘത്തോടും ബി ജെ പി ഒ ബി സി മോർച്ച ദേശീയ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രൻ. ലക്ഷ്വദ്വീപ് നിവാസികളെ തനിയെ ജീവിക്കാൻ അനുവദിക്കണമെന്നും അവരുടെ പൈതൃകങ്ങളിൽ കൈകടത്തരുതെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയവർ ഇക്കാര്യത്തിലും നിലപാട് വ്യക്തമാക്കണം.

ഭാഷാപിതാവിന് ജന്മനാട്ടിൽ സ്മാരകം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഈ ആവശ്യം ഉയർന്ന് വന്നപ്പോൾ മുസ്ലീം ലീഗ് ഭരിക്കുന്ന തിരൂർ മുനിസിപ്പാലിറ്റി ആവശ്യം അംഗീകരിച്ചില്ല. മാറി മാറി വന്ന ഇടത് വലത് സർക്കാരുകളും മൗനം പാലിച്ചു.

ഇപ്പോൾ ലക്ഷ്വദ്വീപിൻ്റെ സംസ്കാരവും പൈതൃകവും നിലനിർത്തണം തുടങ്ങിയ  വ്യാജപ്രചാരണവുമായി ചിലർ രംഗത്ത് വന്നിട്ടുണ്ട്. ഈ കലാകാരന്മാരും സാംസ്കാരിക നായകരും മനസാക്ഷിയോട് അല്പമെങ്കിലും കൂറ് പുലർത്തുന്നെങ്കിൽ  ആദ്യം സാംസ്കാരിക കേരളത്തിലെ ഭാഷാപിതാവിന് ജന്മനാട്ടിൽ ഒരു സ്മാരകം വേണമെന്ന ആവശ്യത്തെ പിന്തുണക്കുകയാണ് വേണ്ടതെന്നും പുഞ്ചക്കരി സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Most Popular

Recent Comments