കേന്ദ്രസർക്കാർ വാർഷികം: യുവമോർച്ച മെഗാരക്തദാന ക്യാമ്പയിൻ ഉദ്ഘാടനം ഇന്ന്

0
നരേന്ദ്രമോദി സർക്കാരിൻ്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി യുവമോർച്ച സംസ്ഥാനത്ത് മെഗാ രക്തദാന ക്യാമ്പയിൻ  സംഘടിപ്പിക്കും. മെയ് 28, 29. 30 തിയതികളിലാണ് രക്തദാനം.
ഈ ദിവസങ്ങളിൽ സംസ്ഥാനത്തെ മുഴുവൻ രക്ത ബാങ്കുകളിലും യുവമോർച്ച പ്രവർത്തകർ രക്തദാനം നടത്തും.  സംസ്ഥാന തല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നിർവഹിക്കും. യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി ആർ പ്രഫുൽകൃഷ്ണൻ കോഴിക്കോടും,  ബിജെപി സംസ്ഥാന ജനറൽ സെക്രട്ടി സി കൃഷ്ണകുമാർ പാലക്കാടും പരിപാടികൾ ഉദ്ഘാടനം ചെയ്യും.