കേരളത്തിൽ രണ്ട് ദിവസത്തേക്ക് കൂടുതൽ ഇളവ് പ്രഖ്യാപിച്ചു

0

ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മൊബൈൽ ഫോണും കമ്പ്യൂട്ടറും നന്നാക്കുന്ന കടകൾ 2 ദിവസത്തേക്ക് തുറക്കാൻ അനുമതിയുണ്ട്.

സ്ത്രീകൾക്ക് ആവശ്യമുള്ള ശുചിത്വ വസ്തുക്കൾ നിർമാണ കേന്ദ്രങ്ങളിൽ നിന്ന് മെഡിക്കൽ ഷോപ്പുകളിൽ എത്തിക്കാനുള്ള അനുമതി നൽകും. നേത്ര പരിശോധനകൾ, കണ്ണട ഷോപ്പുകൾ, ശ്രവണ സഹായി ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, കൃത്രിമ അവയവങ്ങൾ വിൽക്കുകയും നന്നാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾ, ഗ്യാസ് അടുപ്പുകൾ നന്നാക്കുന്ന സ്ഥാപനങ്ങൾ, മൊബൈൽ, കമ്പ്യൂട്ടർ എന്നിവ നന്നാക്കുന്ന ഷോപ്പുകളെല്ലാം രണ്ട് ദിവസത്തേക്ക് തുറക്കുന്നതിനും അനുമതി നൽകുമെന്ന് കൊവിഡ് അവലോകന യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു.