കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ സ്ഥാനാര്‍ഥിയാകുമെന്ന് സൂചന. ബിഡിജെഎസ് സുഭാഷ് വാസു വിഭാഗത്തിന്റെ സ്ഥാനാര്‍ഥിയായാണ് സെന്‍കുമാര്‍ മത്സരിക്കുക. നാളെ വൈകീട്ട് കുട്ടനാട്ടില്‍ പ്രഖ്യാപനം നടത്തും. സെന്‍കുമാര്‍ മത്സരിക്കാന്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടായാല്‍ സുഭാഷ് വാസു സ്ഥാനാര്‍ഥിയാകും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സുഭാഷ് വാസു 33000 ത്തില്‍ അധികം വോട്ടുകള്‍ നേടിയിരുന്നു.