HomeHealthതൃശൂർ മെഡിക്കൽ കോളേജിൽ വെർച്വൽ എമർജൻസി മെഡിസിൻ വിഭാഗം തുടങ്ങി

തൃശൂർ മെഡിക്കൽ കോളേജിൽ വെർച്വൽ എമർജൻസി മെഡിസിൻ വിഭാഗം തുടങ്ങി

മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾക്ക് വേഗത്തിൽ ചികിത്സ ഉറപ്പ് വരുത്താനായി വെർച്വൽ എമർജൻസി മെഡിസിൻ വിഭാഗം പ്രവർത്തനം തുടങ്ങി. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളെ വെർച്വൽ മെഡിസിൻ വിഭാഗത്തിലെ പ്രത്യേക മെഡിക്കൽ സംഘം ആദ്യം പരിശോധിക്കും.പ്രാഥമിക ചികിത്സ വിഭാഗത്തിലേക്ക് കൈമാറും.

രോഗത്തിൻറെ ഗുരുതരാവസ്ഥ അനുസരിച്ച് രോഗിയുടെ കൈയ്യിൽ ചുവപ്പ്, മഞ്ഞ, നീല നിറത്തിലുള്ള റിബണുകൾ കെട്ടിയാണ് ബന്ധപ്പെട്ട ചികിത്സ വിഭാഗത്തിലേക്ക് മാറ്റുക. ഗുരുതരാവസ്ഥയിലുളള രോഗിയുടെ കൈയിൽ ചുവപ്പും അതിന് താഴെ വൈലറ്റും നീല റിബണും കെട്ടും. ഗുരുതരാവസ്ഥയിലുളള രോഗികളെ തിരിച്ചറിഞ്ഞ് വേഗത്തിൽ തുടർ ചികിത്സ നൽകാനാണ് റിബണുകൾ കെട്ടുന്നത്. എമർജൻസി മെഡിസിനിൽ പരിശീലനം ലഭിച്ചവരെയാണ് സേവനത്തിനായി നിയോഗിച്ചിരിക്കുന്നത്.

പുതിയ സംവിധാനത്തിൻറെ രണ്ടാഴ്ചത്തെ ട്രയലിന് ശേഷം അഞ്ച് വെൻറിലേറ്ററുകളുളള റെഡ് സോണും ഒരുക്കും. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.എം.എ ആൻഡ്രൂസ് പദ്ധതി ഉദ്ഘാടനം ചെയ്തു.

Most Popular

Recent Comments