താന്‍ സമൂഹ മാധ്യമങ്ങള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുകയാണന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ് ഒട്ടേറെ അഭ്യൂഹങ്ങള്‍ ഉണ്ടാക്കയിരുന്നു. ചൈനയെ പോലെ സ്വന്തം സമൂഹ മാധ്യമം ഇന്ത്യയും ആലോചിക്കുന്നു എന്ന പ്രചരണം ശക്തമായി. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നരേന്ദ്ര മോദിയുടെ ട്വീറ്റ് വന്നു. പ്രചോദനമാകുന്ന സ്ത്രീകള്‍ക്കായി വനിതാ ദിനത്തില്‍ തന്റെ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ കൈമാറുകയാണെന്ന് പ്രധാനമന്ത്രി കുറിച്ചു.
നിങ്ങള്‍ അത്തരമൊരു സ്ത്രീയാണോ, അല്ലെങ്കില്‍ പ്രചോദനമായ അത്തരം സ്ത്രീകളെ അറിയാമോ അല്ലെങ്കില്‍ എന്ന ഹാഷ് ടാഗില്‍ അറിയിക്കൂ എന്നും മോദി കുറിച്ചു.