ലോക്‌സഭയില്‍ ഇന്നും ബഹളം,  രമ്യ ഹരിദാസുമായി കയ്യാങ്കളി

0

ഡല്‍ഹി സംഘര്‍ഷ വിഷയത്തില്‍ ഇന്നും ലോക്‌സഭയില്‍ കയ്യാങ്കളി. ഇന്നലെ നടന്ന സംഘര്‍ഷം പോലെ തന്നെ ഇന്നും രമ്യാ ഹരിദാസും ബിജെപി വനിതാ അംഗവും തമ്മിലാണ് കയ്യാങ്കളി നടന്നത്. പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചു. ഇതിനിടെ സെക്രട്ടറി ജനറലിന്റെ ഇരിപ്പിടത്തിന് അടുത്തുള്ള ഗേറ്റ് അടിച്ചുതകര്‍ക്കാന്‍ ടി എന്‍ പ്രതാപന്‍ ശ്രമിച്ചു.
ഇന്നലത്തെ സംഘര്‍ഷത്തിന് പിന്നാലെ സഭയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സ്പീക്കര്‍ മാനദണ്ഡങ്ങള്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ ഇതെല്ലാം മറികടന്നായിരുന്നു പ്രതിപക്ഷത്തിന്റെ ബഹളം.