കേരളം 1000 കോടിയുടെ കടമെടുക്കുന്നു; ലേലം മാർച്ച് മൂന്നിന്

0

സംസ്ഥാനം 1000 കോടി രൂപ കടമെടുക്കുന്നു. കടപത്രം മുഖേനെയാണ് കടമെടുക്കുന്നുത്. ഇതിനായിയുളള ലേലം മാർച്ച് മൂന്നിനാണ് നിശ്ചയിച്ചിരിക്കുന്നത്. റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴിയാണ് ലേലം നടക്കുക.
പുതുക്കി നിശ്ചയിച്ച പരിധിയിൽ നിന്ന് 1,500 കോടി രൂപ കടമെടുക്കാൻ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് 1000 കോടി കടമെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഫെബ്രുവരി 28 ന് ആണ് കടപത്രം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് ധനവകുപ്പ് വിഞ്ജാനപനം പുറപ്പെടുവിച്ചത്.