സൗജന്യ ടെലി കണ്‍സള്‍ട്ടേഷന്‍ സേവനവുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡോക്ടര്‍മാര്‍

0
ജിസിസിയിലെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡോക്ടര്‍മാര്‍ ഇന്ത്യയിലെ കോവിഡ് രോഗികള്‍ക്കും ബന്ധുക്കള്‍ക്കും സൗജന്യ വീഡിയോ ടെലി കണ്‍സള്‍ട്ടേഷന്‍ സേവനം ഒരുക്കുന്നു. കോവിഡുമായി ബന്ധപ്പെട്ട് കൃത്യമായ വൈദ്യോപദേശം ലഭിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നവരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സൗജന്യ വീഡിയോ കണ്‍സള്‍ട്ടേഷന്‍ പദ്ധതിക്ക് തുടക്കമിട്ടത്.
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിൻ്റെ ആഗോള സിഎസ്ആര്‍ വിഭാഗമായ ആസ്റ്റര്‍ വോളണ്ടിയേഴ്‌സിൻ്റെ പിന്തുണയോടെയാണ് രാജ്യത്ത് പദ്ധതി നടപ്പാക്കുന്നത്. പൊതുജനങ്ങള്‍ക്ക് Covid Helpline | Aster Covid Helpline (asterdmhealthcare.com) എന്ന ലിങ്ക് വഴിയോ ആസ്റ്റര്‍ ഇ- കണ്‍സള്‍ട്ടൻ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തോ ഈ സേവനം പ്രയോജനപ്പെടുത്താം. തിങ്കള്‍ മുതല്‍ വ്യാഴം വരെ ഉച്ചയ്ക്ക് 1.30 മുതല്‍ 5.30 വരെ ഹെല്‍പ്പ് ലൈന്‍ സേവനം ലഭ്യമാകും.
 
കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നതിനാല്‍ രോഗികളിലും പരിചരിക്കുന്നവരിലും ആശയക്കുഴപ്പവും ഉത്കണ്ഠയും വര്‍ധിച്ചിട്ടുണ്ട്. അതിനാല്‍  രോഗികള്‍ക്കും ബന്ധുക്കള്‍ക്കും കോവിഡ് സംബന്ധമായ വിവരങ്ങള്‍ ഡോക്ടര്‍മാരില്‍ നിന്ന് നേരിട്ടറിയാന്‍ ആസ്റ്റര്‍ കെയര്‍ ഹെല്‍പ്പ്‌ലൈന്‍ സഹായകമാകും. വിഡിയോ കണ്‍സള്‍ട്ടേഷനിലൂടെയാണ് രോഗികളുടെ സംശയങ്ങള്‍ക്ക്  ഡോക്ടര്‍മാര്‍ മറുപടി നല്‍കുന്നത്. കോവിഡ് കാലഘട്ടത്തില്‍ രോഗികളുടെ പ്രായത്തിനനുസരിച്ചുള്ള വൈദ്യോപദേശം ഉറപ്പാക്കുന്നതിനായി മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകം ഹെല്‍പ്പ് ലൈന്‍ സജ്ജമാക്കിയിട്ടുണ്ട്.
   
പ്രതിസന്ധി ഘട്ടത്തില്‍ രോഗികള്‍ക്കും പൊതുജനങ്ങള്‍ക്കും ലളിതവും ആധികാരികവുമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുക അനിവാര്യമാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍  സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. 
ഓരോ പൗരനും ഒരു ഡോക്ടറുടെ സേവനം ഉറപ്പാക്കുകയെന്ന ആദരണീയനായ ഷെയ്ക്ക് മുഹമ്മദിൻ്റെ കാഴ്ച്ചപ്പാടിന് അനുസൃതമായാണ് ദുബായില്‍ ആദ്യമായി ടെലി ഹെല്‍ത്ത് സര്‍വ്വീസ് ആരംഭിച്ചതെന്ന്  ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അലിഷ മൂപ്പന്‍ പറഞ്ഞു. 
ഇപ്പോള്‍ ഇന്ത്യയിലെ രോഗികള്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കും വിദഗ്ധ വൈദ്യോപദേശം ലഭ്യമാക്കുന്നതിന് ജിസിസിയിലെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുകയാണ്. ജിസിസിയിലെ ഡോക്ടര്‍മാരുടെ സംഘം ഇന്ത്യയിലെ രോഗികളുടെ എല്ലാ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും പരിഹാരം കണ്ടെത്തുമെന്ന് ആസ്റ്റര്‍ ഇന്ത്യ സിഇഒ ഡോ. ഹരീഷ് പിള്ള പറഞ്ഞു. പരിചയസമ്പന്നരായ ഡോക്ടര്‍മാര്‍ക്കൊപ്പം ആസ്റ്റര്‍ കോവിഡ് സപ്പോര്‍ട്ട് സെൻ്റര്‍ രോഗികള്‍ക്ക്  ഉചിതമായ ചികിത്സ തേടാനുമുള്ള സഹായം ലഭ്യമാക്കുമെന്നും  ഡോ. ഹരീഷ് പിള്ള വ്യക്തമാക്കി