കൊവിഡ് ബാധിച്ച് മരിക്കുമെന്ന പേടിയില്‍ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി. അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്‌റ്റേ ചെയ്യുകയും ചെയ്തു. ജസ്റ്റിസുമാരായ വിനീത് സരണ്‍, ബിആര്‍ ഗവായ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഓരോ കേസും പരിശോധിച്ച ശേഷമേ ജാമ്യം നല്‍കാവൂ എന്നും അലഹബാദ് കോടതി ഉത്തരവ് മറ്റ് കോടതികള്‍ കീഴ് വഴക്കമായി എടുക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി. യുപി ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരാണ് സുപ്രിംകോടതിയെ സമീപിച്ചത്.
130 ഓളം േേകസുകളില്‍ പ്രതിയായ പ്രതിക്ക് ജയിന്‍ എന്നയാളെ 2022 ജനുവരി ജാമ്യത്തില്‍ വിടാനുള്ള തീരുമാനമാണ് വിവാദമായത്.