പുതിയ നയത്തിനെതിരെ വാട്‌സ്ആപ്പ് ദില്ലി ഹൈക്കോടതിയെ സമീപിച്ചു. സന്ദേശങ്ങളുടെ ഉറവിടെ വ്യക്തമാക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെയാണ് വാട്‌സ്ആപ്പ് നിയമ നടപടിക്ക് നീങ്ങുന്നത്.
ഇന്നലെ മെയ് 25നായിരുന്നു പുതിയ നയങ്ങള്‍ നടപ്പാക്കാനായി കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച അവസാന ദിവസം. ഇന്നലെ തന്നെയാണ് വാട്‌സ്ആപ്പ് കോടതിയെ സമീപിച്ചത്. ഇതിനായി 2017ലെ ജസ്റ്റീസ് കെ എസ് പുട്ടസ്വാമി -യൂണിയന്‍ ഓഫ് ഇന്ത്യ കേസിലെ വിധിയും ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സന്ദേശങ്ങള്‍ േ്രടസ് ചെയ്യുന്നത് ഭരണഘടനാ വിരുദ്ധവും സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനവും ആണെന്നാണ് ആ കേസിലെ സുപ്രീംകോടതി വിധി.