സാങ്കേതിക സര്‍വകലാശാല പരീക്ഷ ജൂണ്‍ 22 മുതല്‍

0

എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തും. ഇതുസംബന്ധിച്ച സിന്‍ഡിക്കേറ്റിന്റെ അക്കാഡമിക് പരീക്ഷ ഉപസമിതികളുടെ നിര്‍ദ്ദേശം വൈസ് ചാന്‍സലര്‍ അംഗീകരിച്ചു.

ജൂണ്‍ 22 മുതല്‍ 30 വരെയാണ് പരീക്ഷ നടക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് വീടുകളില്‍ ഇരുന്ന് തന്നെ പരീക്ഷ എഴുതാം. പരീക്ഷ നടത്തിപ്പിനെ സംബന്ധിച്ച വിശദമായ മാര്‍ഗ രേഖകള്‍ ഉടന്‍ പ്രസിദ്ധീകരിക്കും.

ക്യാമ്പസ് പ്ലേസ്‌മെന്റും ഉന്നത പഠന സാധ്യതകളും പരിഗണിച്ച് ജൂലൈ മൂന്നാം വാരത്തോടെ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ഗ്രേഡ് കാര്‍ഡുകളും ലഭ്യമാക്കുമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു.