കുഴല്‍പ്പണക്കേസ്; ബിജെപി ആലപ്പുഴ ജില്ലാ ട്രഷററെ നാളെ ചോദ്യം ചെയ്യും

0

കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി ആലപ്പുഴ ജില്ലാ ട്രഷര്‍ കെജി കര്‍ത്തയെ നാളെ ചോദ്യം ചെയ്യും. ആലപ്പുഴയിലെത്തിയാണ് ചോദ്യം ചെയ്യുക. ബിജെപി സംഘടനാ സെക്രട്ടറി ഗണേശന്‍, ഓഫീസ് സെക്രട്ടറി ഗിരീഷ് എന്നിവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം വീണ്ടും നോട്ടീസയച്ചിട്ടുണ്ട്. അതേസമയം, കേസില്‍ നിയമവിരുദ്ധ പ്രവര്‍ത്തനമാണ് പൊലീസ് നടത്തുന്നതെന്നും, കവര്‍ച്ച കേസ് അന്വേ.ഷണം എങ്ങും എത്തിയില്ലെന്നും, ബിജെപിയുമായി ബന്ധിപ്പിക്കാനുള്ള ശ്രമം വിജയിക്കില്ലെന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു.

ആലപ്പുഴ ജില്ലാ ട്രഷറര്‍ കെജി കര്‍ത്തയെ അന്വേഷണ ഉദ്യോഗസ്ഥന്‍ പികെ രാജു ആലപ്പുഴയിലെത്തിയാണ് ചോദ്യം ചെയ്യുക. കര്‍ത്ത ധര്‍മ്മരാജനുമായി നിരവദി തവണ ഫോണില്‍ സംസാരിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. കവര്‍ച്ച നടന്ന ദിവസവും ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കര്‍ത്തയെ ചോദ്യം ചെയ്യുന്നത്.