കൊവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബത്തിന് ശമ്പളം നല്‍കുമെന്ന് ടാറ്റ സ്റ്റീല്‍. ജീവനക്കാര്‍ക്കുള്ള സാമൂഹ്യ സുരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണിത്. കൊവിഡ്് ബാധിച്ച് മരിച്ച ജീവനക്കാരന് അവസാനമായി വാങ്ങിയയ ശമ്പളം അയാളുടെ അറുപത് വയസ് പ്രായമാകുന്ന സമയം വരെയും കുടുംബത്തിന് നല്‍കുമെന്നാണ് ടാറ്റ സ്റ്റീല്‍ അറിയിച്ചിരിക്കുന്നത്. മെഡിക്കല്‍ സൗകര്യങ്ങള്‍, വീട് തുടങ്ങിയവയും നല്‍കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കൊവിഡ് മുന്‍ നിരയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ ജോലിക്കിടയില്‍ മരണമടഞ്ഞാല്‍ അവരുടെ കുട്ടികളുടെ ബിരുദം വരെയുളള വിദ്യാഭ്യാസത്തിന്‍#റെ മുഴുവന്‍ ചെലവും വഹിക്കുമെന്നും ടാറ്റ അറിയിച്ചു. തങ്ങളുടെ ഒരു ചെറിയ ഭാഗം തങ്ങള്‍ ചെയ്യുന്നുവെന്നും നിങ്ങളും സാധിക്കുന്ന പോലെ ചുറ്റമുള്ളവരെ സഹായിക്കൂവെന്നുമാണ് ജംഷഡ്പൂര്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി പ്രഖ്യാപനത്തോടൊപ്പം ട്വീറ്റ് ചെയ്തിരിക്കുന്നത്.
കൊവിഡ് വ്യാപകമായ രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ഉത്പാദനം കൂട്ടണമെന്ന കേന്ദ്രത്തിന്റെ ആവശ്യത്തോട് ആദ്യം പ്രതികരിച്ച സ്ഥാപനങ്ങലിലൊന്ന് കൂടിയാണ് ടാറ്റ സ്റ്റീല്‍.