ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ച് വിളിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രാഷ്ട്രപതിക്ക് കത്തയച്ചു. അഡ്മിനിസ്‌ട്രേറ്ററുടെ നടപടി ഒരിക്കലും അംഗീകരിക്കാനാകുന്നതല്ല. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യസാഹചര്യത്തെ തകര്‍ക്കുന്നതാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
വിഷയത്തില്‍ കേന്ദ്ര ഗവണ്‍മെന്റും രാഷ്ട്രപതിയും ഇടപെടണം. ജന വികാരം പൂര്‍ണമായും മാനിക്കാന്‍ രാഷ്ട്രപതിയും കേന്ദ്ര ഗവണ്‍മെന്റും തയ്യാറാകണമെന്നും ജനങ്ങളുടെ ആവശ്യത്തെ അംഗീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.