സാമൂഹ്യ മാധ്യമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിൻ്റെ നോട്ടീസ്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ കമ്പനികള്‍ക്കാണ് നോട്ടീസ് നൽകിയത്. കേന്ദ്രം പുറത്തിറക്കിയ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന് കാണിച്ചാണ് നോട്ടീസ്. കേന്ദ്ര ഐടി ഇലക്ട്രോണിക് മന്ത്രാലയമാണ് നോട്ടീസ് നൽകിയത്.